പ്രിയ സുഹൃത്തേ , മറികടക്കാം മഹാമാരിയെ…………. കോവിഡ് 19 എന്ന മഹാമാരി സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണവും പ്രയാസകരവുമാക്കിയിരിക്കുകയാണ്.ആയതിനു താൽക്കാലിക പരിഹാരമെന്നനിലയിൽ കോവിഡ് 19 പ്രത്യക്ഷമായോ പരോക്ഷമായോ ബാധിച്ചവർക്കുള്ള ഒരു അടിയന്തിര ധനസഹായം – കോവിഡ് കെയർ വായ്പ – നടപ്പാക്കുവാൻ മുതുകുളം സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 731 തീരുമാനിച്ചിരിക്കുകയാണ്. 1 .ബാങ്ക് അംഗങ്ങൾക്ക് രണ്ടു ആൾജാമ്യത്തിൽ 10000 രൂപയുടെ കോവിഡ് കെയർ വായ്പ 4 % പലിശയിൽ ഒന്നരവർഷത്തെ കാലാവധിയിൽ നൽകാൻ തീരുമാനിച്ചു. 2 .ബാങ്കിലെ അംഗങ്ങൾക്കും, ( എ ക്ലാസ്സ് & സി ക്ലാസ്സ് ) മുതുകുളം പഞ്ചായത്തിലെയും മുതുകുളം പഞ്ചായത്തിനോട് ചേർന്നുകിടക്കുന്ന ആറാട്ടുപുഴ കിഴക്കേക്കരയിലുള്ള പ്രദേശവാസികളായവർക്കും സ്വർണ്ണപണയത്തിൽ 20000 രൂപയുടെ കോവിഡ് കെയർ വായ്പ 4 % പലിശയിൽ ഒരുവർഷത്തെ കാലാവധിയിൽ നൽകാൻ തീരുമാനിച്ചു. 3 .ബാങ്കിലെ 130 ൽപ്പരം സഫല ഗ്രാമലക്ഷ്മി സ്വയം സഹായ സംഘങ്ങൾക്ക് 20000 രൂപയുടെ കോവിഡ് കെയർ വായ്പ 8 .5 % പലിശയിൽ മൂന്നുവർഷത്തെ കാലാവധിയിൽ നൽകാൻ തീരുമാനിച്ചു. സാധാരണക്കാർക്ക് പ്രയോജനപരമായ ഈ ഉദ്യമത്തിൽ അങ്ങയുടെ സഹകരണവും പിന്തുണയും ഉണ്ടാവണമെന്നും ,ഈ വായ്പകൾ സംബന്ധിച്ച് വിവരം കൂടുതൽ ആൾക്കാരിലേക്ക് എത്തിക്കുന്നതിനുള്ള സഹായങ്ങൾ കൂടി അങ്ങയുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.. സാമൂഹിക അകലം പാലിച്ചും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾ അക്ഷരംപ്രതി പാലിച്ചും ഈ മഹാമാരിയെ ഒറ്റമനസോടെ നമുക്ക് നേടിടാം .ഭയമല്ല ജാഗ്രതയാണ് വേണ്ടത്……………….
സ്നേഹപൂർവ്വം
ബി.വേലായുധൻ തമ്പി
പ്രസിഡന്റ്,എസ്.സി.ബി 731

വിലാസം

മുതുകുളം സര്‍വ്വീസ് സഹകരണ ബാങ്ക്(ക്ലിപ്‌തം) നമ്പര്‍ 731 മുതുകുളം തെക്ക്‌ പി. ഒ. ബ്രാഞ്ച് : എച്ച്. എസ്. ജംഗ്‌ഷന്‍

+91 479 2476307, +91 479 2472037, +91 479 2470037

ശാഖകൾ

ബ്രാഞ്ച് : എച്ച്. എസ്. ജംഗ്‌ഷന്‍
ആലപ്പുഴ, കേരളം
ഫോണ്‍ : +91 4792 470037
info@mscb731.org