ബാങ്കിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സഫല വികാസ് വാഹിനി വോളണ്ടിയര്‍ ബാങ്കിന്റെയും നേതൃത്വത്തിലും നിയന്ത്രണത്തിലുമായി സ്ത്രീ ശാക്തീകരണ ലക്ഷ്യത്തോടെ 140 ഗ്രാമലക്ഷ്മി സ്വയം സഹായ സംഘംങ്ങള്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്ത്തിച്ചു വരുന്നു. നമ്മുടെ ഗ്രാമത്തിലെ പാവപ്പെട്ടവരായ വനിതകളെ സാമ്പത്തികമായും, സാമൂഹികമായും സാംസ്കാരികപരമായും പുരോഗതിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പ്രസ്ഥാനം ഇന്നു മുതുകുളത്ത് ഒരു നിശബ്ദ സാമൂഹിക വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്.. 140 ഗ്രൂപുകളിലായി 2800 വനിതകള്‍ ബാങ്കില്‍ നിന്നും വിവിധ തരത്തിലുള്ള സേവനങ്ങള്‍ സ്വായത്തമാക്കിയിട്ടുണ്ട്. 5 രൂപയില്‍ തുടങ്ങിയ ആഴ്ചാനിക്ഷേപം ഇന്നു 200 രൂപ വരെയും 1000 രൂപയില്‍ തുടങ്ങിയ വായ്പ്പ ഇന്നു ഒരു അംഗത്തിനു ബാങ്ക് വായ്പയായി വ്യവസ്ഥകള്‍ക്ക് അനുസൃതമായി 100000 രൂപ വരെയും, ഗ്രൂപ്പ് വായ്പയായി 50000 രൂപവരെയും ഗൃഹോപകരണ വായ്പ്പയായി 25000 രൂപ വരെയും വിദ്യാഭ്യാസ വയ്പ്പയായി 10000 രൂപ വരെയും സ്പെഷ്യല്‍ വായ്പയായി 30000 രൂപ വരെയും കൂടി 215000/- രൂപ വരെ ഒരംഗത്തിനു വായ്പ്പ ലഭിക്കുന്ന തരത്തില്‍ സാമ്പത്തിക സാശ്രയത്തിലൂടെ ഗ്രാമലക്ഷ്മി സ്വയം സഹായ സംഘങ്ങള്‍ ശക്തമായ വേരോട്ടം നടത്തിയിട്ടുണ്ട്. ടി ഗ്രൂപ്പുകളിലൂടെ സ്വയം തൊഴില്‍ കണ്ടെത്തി വരുമാനം വര്‍ധിപ്പിക്കുന്നതിനു ജോയിന്ട് ലയബിലിറ്റി ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.