മാന്യമിത്രമേ,
2013 നവംബര്‍ 24-ആം തീയതി നടന്ന മുതുകുളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ 2/3 വോട്ടുകളുടെ ഭൂരിപക്ഷ അംഗീകാരത്തോടെ സഹകാരികളുടെ വിശ്വാസം ആര്‍ജ്ജിക്കുവാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. സഹകാരികള്‍ സ്നേഹപൂര്‍വം അര്‍പ്പിച്ച പിന്തുണ ആത്മവിശ്വാസത്തോടെ, കരുത്തോടെ മുന്നേറുവാന്‍ എന്നും ഞങ്ങള്‍ക്ക് പ്രാചോദനമാവും. അംഗങ്ങളുടെ- ഇടപാടുകാരുടെ- അഭ്യുദകാംക്ഷികളുടെ- സര്‍വ്വോപരി നാട്ടുകാരുടെ കലവറയില്ലാത്ത പിന്തുണയിലൂടെ, ഇടക്കാലത്ത് ബാങ്കിന് നഷ്ടമായ വിശ്വാസ്യത വീണ്ടെടുക്കുവാന്‍ വിട്ടുവീഴ്ചയില്ലാത്ത, സുതാര്യമായ, ചിട്ടയായ പരിഷ്ക്കരണങ്ങളുടെ ഫലമായി ബാങ്കിന് കൂടുതല്‍ പുരോഗതി നേടുവാന്‍ കുറഞ്ഞ ഈ കാലയളവില്‍ തന്നെ സാധിച്ചു. ഒരു സഹകരണ ബാങ്കിന് പ്രത്യേകിച്ച് ഗ്രാമപ്രദേശത്ത് അസാധ്യമെന്ന് കരുതിയ അത്യന്ത്യാധുനിക ബാങ്കിംഗ് സേവനങ്ങള്‍ ഇന്നു നമ്മുടെ ബാങ്കിലൂടെ ഏവര്‍ക്കും ലഭ്യമാകുന്നതില്‍ ഞങ്ങള്‍ കൃതാര്‍ത്ഥരാണ്. വരും കാല പ്രവര്‍ത്തനത്തിലൂടെ സംസ്ഥാനത്ത് തന്നെ ഒന്നാം കിട സഹകരണ ബാങ്കായി നമ്മുടെ ബാങ്കിന് എത്തിക്കുന്നതിന് നമുക്കോന്നായി കൈകോര്‍ക്കാം. ഒരു ഗ്രാമത്തിന്റെ മുഴുവന്‍ ആവേശമായി മാറിയ ബാങ്കിന്റെ ഉയര്‍ച്ചക്കായി പ്രവര്‍ത്തിച്ച മുന്‍ഗാമികളോടുള്ള കടപ്പാട് ഇത്തരുണത്തില്‍ അറിയിക്കട്ടെ. ബാങ്കിന്റെഇന്നത്തെ കേട്ടുറപ്പോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങള്‍ക്ക് അവസരമൊരുക്കുവാന്‍ അക്ഷീണം പ്രവര്‍ത്തിച്ച പ്രിയപ്പെട്ടവരോട് ഞങ്ങള്‍ക്കുള്ള നന്ദിയും, സ്നേഹവും, കടപ്പാടും ഹൃദയപൂര്‍വ്വം അറിയിക്കുന്നു.
സ്നേഹാദരവോടെ,
സുനിൽ എസ്.എസ്