ബാങ്ക് അംഗങ്ങള്‍ക്ക് ചികിത്സ സഹായം
ബാങ്ക് അംഗങ്ങളില്‍ ക്യാന്‍സര്‍, കിഡ്നി രോഗം, ഹൃദയ സംബന്തമായ ശസ്ത്രക്രിയ, പക്ഷാഘാതം വന്നു ശരീരം തളര്‍ന്നു കിടപ്പിലായവര്‍ തുടങ്ങിയവരുടെ ചികിത്സാ ധനസഹായത്തിനായി ബെന്തപ്പെട്ട ചികിത്സാ രേഖകളുടെ അടിസ്ഥാനത്തില്‍ 5000 രൂപ വരെ ധനസഹായം നല്‍കുന്നു.
മരണാനന്തര ഫണ്ട്
50 രൂപ അടയ്ക്കുന്ന ബാങ്ക് അംഗങ്ങള്‍ക്ക് മരണ ശേഷം മരണാനന്തര ചിലവുകള്‍ക്കായി അവകാശികള്‍ക്ക് 1000 രൂപ സഹായം നല്‍കുന്നു.
കാഷ് അവാര്‍ഡ്
ഏറ്റവും നല്ല കര്‍ഷകന്‍, ഏറ്റവും നല്ല അംഗം, പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന അംഗങ്ങളുടെ മക്കള്‍ എന്നിവര്‍ക്ക് കാഷ് അവാര്‍ഡ് നല്‍കുന്നു.
കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധധി
ഈ പദ്ധതിയിലൂടെ വായ്പ്പ കാലാവധി കഴിഞ്ഞതും, കഴിയാത്തതും 70 വയസ്സ് തികയുന്നതിനു മുന്‍പ് തിരിച്ചടവ് കാലാവധി തീരുന്നതുമായ കുടിശ്ശിക വരുത്താത്ത വായ്പ്പക്കാര്‍ അകാലത്തില്‍ മരണപെട്ടാല്‍ 150000 രൂപയുടെ ആനുകൂല്യം ലഭിക്കും. കൂടാതെ മാരക രോഗങ്ങള്‍ ആയ ക്യാന്‍സര്‍, കിഡ്നി രോഗം, ഹൃദയ സംബന്തമായ ശസ്ത്രക്രിയ, പക്ഷാഘാതം വന്നു ശരീരം തളര്‍ന്നു കിടപ്പിലായവര്‍, എയ്ഡ്സ് രോഗം ബാധിച്ചു അവശത അനുഭവിക്കുന്നവര്‍ എന്നിവര്‍ക്ക് പരമാവധി 75000 രൂപയും അതിന്റെ പലിശയും നിബന്തകള്‍ക്ക് വിധേയമായി ലഭിക്കുന്നു
കേരള സഹകരണ നിക്ഷേപ സുരക്ഷ പദ്ധതി